//
5 മിനിറ്റ് വായിച്ചു

മകൾ ഓടിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് മാതാവ് മരിച്ചു

മകൾ ഓടിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് മാതാവ് മരിച്ചു. മത്തിപ്പറമ്പ് ചേടിപറമ്പത്ത് ഹൗസിൽ മുഹമ്മദിന്റെയും സൈനബയുടെയും മകൾ ന്യൂ മാഹി വേലായുധൻ മൊട്ടയിലെ ബൈത്തുൽ ആയിഷയിലെ താഹിറ(38)യാണ് മരിച്ചത്. ചൊക്ലിക്ക് സമീപം മത്തിപ്പറമ്പിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ചരക്ക് ലോറിയിടിക്കുകയായിരുന്നു.

മകളുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ സേട്ടുമുക്ക് ഭാഗത്തു നിന്ന് വരികയായിരുന്ന ചരക്ക് ലോറി സ്കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നു. ലോറി സമീപത്തെ വീട്ടുമതിലിലും വൈദ്യുതി തൂണിലും ഇടിച്ചാണ് നിന്നത്.

ഭർത്താവ്: ഫൈസൽ (ഒമാൻ). മക്കൾ: ഫിദ, ഫർഹാൻ, ഫൈസാൻ. സഹോദരങ്ങൾ: ഹാരിസ്, സിദ്ദീഖ്, റാഫിഖ് (മൂവരും ഖത്തർ), റിയാസ്, റയീസ് (ഇരുവരും ദുബൈ).

മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ഇന്ന് ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version