4 മിനിറ്റ് വായിച്ചു

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു

ദേശീയ പാത ധർമ്മശാല കെൽട്രോണിന് സമീപത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു. എസ്.ബി.ഐ എരിപുരം ശാഖയിലെ ഉദ്യോഗസ്ഥയായ മാങ്ങാട്ടെ എ സതി (55) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ബന്ധു കടമ്പേരിയിലെ രാഘവനെ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  മാങ്ങാട്ടിലെ വീട്ടിൽ നിന്ന് രാവിലെ ബന്ധുവിനൊപ്പം പഴയങ്ങാടിയിലേക്ക് സ്കൂട്ടിയിൽ പോകുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശിനിയാണ് സതി. അരോളിയിലെ സത്യനാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version