/
3 മിനിറ്റ് വായിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്ന്യങ്കണ്ടി സ്വദേശി മരിച്ചു

കൊളച്ചേരി :കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിക്ക് മുമ്പിൽ നിയന്ത്രണം വിട്ട ബൊലേറോ ജിപ്പ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു . കമ്പിൽ പന്ന്യങ്കണ്ടി സ്വദേശി റാസിഖ് പി പി ആണ് ഇന്ന് രാവിലെയോടെ മരിച്ചത്.ജൂലൈ 16 ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

ക്രഷറിയിൽ വണ്ടി പാർക്ക് ചെയ്തതിന് ശേഷം കൊളച്ചേരി മുക്ക് ഭാഗത്തെക്ക് നടന്ന് പോകുകയായിരുന്ന റാസിഖിനെ ബോലേറോ ജീപ്പ് ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം .പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!