തളിപ്പറമ്പ് കാഞ്ഞിരങ്ങാട് കുമ്മായച്ചൂളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു .കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശി മുഹമ്മദ് ഷബീറാണ്(28) മരിച്ചത്. മരമിൽ തൊഴിലാളിയായ ഷബീർ രാവിലെ ജോലിസ്ഥലത്തേക്ക് പോവുമ്പോഴായിരുന്നു അപകടം .ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വണ്ണാരപ്പാറ സ്വദേശി സനീഷിനെ(33) ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.