ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം. പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ബേപ്പൂർ സ്വദേശി അർജുൻ(22) ആണ് മരിച്ചത്. കോഴിക്കോട് നടുവട്ടത്താണ് അപകടം നടന്നത്. സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.