//
3 മിനിറ്റ് വായിച്ചു

വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; നാല് വയസുകാരിക്ക് ദാരുണാന്ത്യം

വയനാട്ടിലുണ്ടായ കാറപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്. അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ, മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്ത് വെച്ചാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൽകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഐറിൻ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version