/
5 മിനിറ്റ് വായിച്ചു

പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സി.ഐയ്‌ക്കെതിരെ കേസ്‌

പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സി.ഐയ്ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ സി.ഐയായിരുന്ന ജയസനിലിനെതിരെയാണ് കേസെടുത്തത്. കേസ് ഒതുക്കാൻ ജയസനിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 27കാരനെ രണ്ടുമാസം മുൻപാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ പിടിക്കാനായി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ സി.ഐ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കൂടാതെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിന്നും രക്ഷിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ട്. എന്നാൽ അതിനു തയാറാകാത്തതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യുകയായിരുന്നു. ശേഷം കോടതിയിലടക്കം പ്രതി നൽകിയ പരാതിയിലാണ്​ ജയസനിലെതിരെ അയിരൂർ പൊലീസ് കേസെടുത്തത്​.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version