കണ്ണൂര്‍ | കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി സര്‍വേഷ് (23) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് നാല് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. ഇതില്‍ ചെന്നൈ – മംഗലൂരു എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് പിടിയിലായത്. ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു. ബിയര്‍ കുടിച്ച ശേഷമാണ് സര്‍വേഷ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.