/
2 മിനിറ്റ് വായിച്ചു

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു: ഒരാൾക്ക് പരിക്ക്

കൊച്ചി > നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. എറണാകുളം പാലാരിവട്ടത്ത് ശനിയാഴ്‌ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് യാത്രികനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികന്റെ കാലിനാണ് പരിക്ക്.  തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്നു സുരാജ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version