ഓസ്കാർ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് ക്ഷണം ലഭിച്ച് തമിഴ് താരം സൂര്യ. ഇതായാണ് ഒരു തമിഴ് നടന് ക്ഷണം ലഭിക്കുന്നത്.ഈ വർഷത്തെ ക്ലാസിലേക്ക് 397 കലാകാരന്മാരേയും എക്സിക്യൂട്ടീവുകളേയുമാണ് അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസ് ക്ഷണിച്ചിരിക്കുന്നത്.നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ് തുടങ്ങിയവരും കമ്മിറ്റിയിലെ ഇന്ത്യന്‍ അംഗങ്ങളാണ്.ഓസ്‌കാര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേക്കാണ് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യ കേന്ദ്ര കഥാപാത്രമായ സൂരറൈ പൊട്രു, ജയ് ഭീം എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. സൂര്യറൈ പ്രൊടു 2021 ലെ ഓസ്‌കാര്‍ നോമിനേഷനിലും ഇടം നേടിയിരുന്നു.2022ലെ കമ്മിറ്റിയില്‍ 44 ശതമാനം സ്ത്രീകളും, 37 ശതമാനം പ്രാതിനിധ്യം വംശീയ സമൂഹങ്ങളും, 50 ശതമാനം പേര്‍ അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും ഉള്ളവരായിരിക്കും എന്നാണ് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.ഓസ്‌കാര്‍ ജേതാവായ എ.ആര്‍ റഹ്‌മാന്‍, അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അലി അഫ്‌സല്‍, നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോങ്ക, എക്ത കപൂര്‍, ശോഭ കപൂര്‍ എന്നിവരാണ് നേരത്തെ അക്കാദമി അംഗങ്ങളായ ഇന്ത്യക്കാര്‍.