അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ ഉള്‍പ്പെടുത്തിയാണ് വ്യാജ മെസേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് നിര്‍മ്മിച്ചതെന്നാണ് സൂചന.വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയത്.ഷോണ്‍ ജോര്‍ജ് എന്നയാളുടെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. ‘ദിലീപിനെ പൂട്ടണം’ എന്നു പേരിട്ടിരിക്കുന്ന ഗ്രൂപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ പിആര്‍ ടീം 2017ലാണ് ഗ്രൂപ്പ് നിര്‍മ്മിച്ചതെന്ന് സൂചനയുണ്ട്.നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതാണെന്ന് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഇക്കാര്യം അദ്ദേഹത്തോട് സ്ഥിരീകരിച്ചെന്നും വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പേരുകള്‍ മനപൂര്‍വ്വം മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്.