കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത.ദിലീപിന്റെ അഭിഭാഷകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് അട്ടിമറിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് കേസുകള്‍ നിലനില്‍ക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അതിജീവിത പരാതിയുമായി ബാര്‍ കൗണ്‍സിലിനുമുന്നില്‍ എത്തിയിരിക്കുന്നത്.അടിയന്തരമായി ബാര്‍ കൗണ്‍സില്‍ സംഭവത്തില്‍ ഇടപെടണമെന്നും അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. നേരത്തെ കേസിലെ 21 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതില്‍ അഭിഭാഷകര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് ബോധ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.
അതേസമയം അതിജീവിതയുടെ പരാതി ഔദ്യോഗികമല്ലെന്ന് ബാര്‍ കൗണ്‍സില്‍. ഇ മെയില്‍ വഴി അതിജീവിതയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബാര്‍കൗണ്‍സില്‍ ഇതില്‍ അന്വേഷണം നടത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ പ്രകാരം അപേക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. ഔപചാരികമായി പരാതി നല്‍കിയാല്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ പ്രതികരിച്ചു.ചൊവ്വാഴ്ച രാത്രിയായിരുന്നു അതിജീവിതയുടെ പരാതി ലഭിച്ചത്. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിങ്ങനെയുള്ള മൂന്നുപേരുടെ പേരിലാണ് ആക്ഷേപം ഉന്നയിക്കുന്നത്. എന്നാല്‍ ഇ മെയില്‍ വഴിയുള്ള പരാതി ഔദ്യോഗികമായി കണക്കാക്കാനാവില്ല. പരാതി അന്വേഷിക്കണം എങ്കില്‍ ഫീസ് അടച്ച് പരാതി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ രീതിയില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.വിഷയത്തില്‍ ബാര്‍കൗണ്‍സില്‍ ഇടപെടണമെങ്കില്‍ തെളിവുകള്‍ വേണം. അതുള്‍പ്പെടെ പരിശോധിച്ച ശേഷം പരാതി അച്ചടക്ക സമിതിക്ക് പരിശോധനയ്ക്ക് വിടുന്നതാണ് ബാര്‍ കൗണ്‍സിലിന്റെ രീതിയെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ പ്രതികരിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് അതിജീവിത ബാര്‍കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നു. സംഭവത്തില്‍ അടിയന്തരമായി ബാര്‍ കൗണ്‍സില്‍ ഇടപെടണം. അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. നേരത്തെ കേസിലെ 21 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതുള്‍പ്പെടെയാണ് പരാതിയില്‍ അതിജീവിത ഉയര്‍ത്തുന്നത്. കുടാതെ കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാന്‍ അഭാഷകര്‍ നേരിട്ട് ഇടപെട്ടെന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതുള്‍പ്പെടെയാണ് അതിജീവിത ബാര്‍കൗണ്‍സിലിന് മുന്നില്‍ പരാമര്‍ശിക്കുന്നത്.