ആന്ധ്രയില്‍ നടി റോജ ശെല്‍വമണി മന്ത്രിയാവും. ജഗന്‍മോഹന്‍ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ചപ്പോഴാണ് റോജയും മന്ത്രിയാവുന്നത്. 49കാരിയായ നടി തിരുപ്പതിക്കടുത്തുള്ള നഗരി മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് റോജ എംഎല്‍എയായി ഈ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. നാഗാര്‍ജുന സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീംമാസയില്‍ ബിരുദം നേടിയ ശേഷമാണ് സിനിമയിലേക്കെത്തുന്നത്. ചെമ്പരത്തി എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമ പ്രവേശനം നടത്തിയത്.2000ലാണ് റോജ രാഷ്ട്രീയത്തിലെത്തുന്നത്. ടിഡിപിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ജില്ലകളുടെ പുന:സംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ കണ്ട് ജില്ലകളെയാണ് റോജ പ്രതിനിധീകരിക്കുക. റോജയെ കൂടാതെ അമ്പാട്ടി രാം ബാബു, ഗുഡിവാഡ അമര്‍നാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്നവരില്‍ ഉള്‍ക്കൊള്ളുന്നു.