/
5 മിനിറ്റ് വായിച്ചു

ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു; ലക്ഷ്യ സ്ഥാനത്തേക്ക് ഇനി 110 ദിവസം

ബെംഗളൂരു | രാജ്യത്തെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ 1 പേടകം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തില്‍ നിന്ന് പുറത്ത് കടന്നു. ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

വിക്ഷേപണ ശേഷം ഇതുവരെ ഭൂമിയെ വലംവെച്ചു കൊണ്ടിരിക്കുക ആയിരുന്നു ആദിത്യ എല്‍ 1. നാല് തവണയായി അതിന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ മാത്രമായിരുന്നു ഇതിനിടെ നടന്നത്. എന്നാല്‍ അതിന്റെ ലക്ഷ്യ സ്ഥാനമായ ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്കുള്ള യഥാര്‍ഥ യാത്ര ആരംഭിച്ചത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ്.

110 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ഇനിയുള്ളത്. ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. ഈ ദൂരം സഞ്ചരിച്ച ശേഷമായിരിക്കും ലഗ്രാന്‍ പോയിന്റ് 1-ലെത്തുക. ഇവിടെ എത്തിയ ശേഷം സൂര്യനെ കുറിച്ചും ബഹിരാകാശത്തെ മറ്റു കണങ്ങളെ കുറിച്ചുമുള്ള പഠനം നടത്തും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version