/
5 മിനിറ്റ് വായിച്ചു

അതിരപ്പിള്ളിയിൽ ആദിവാസി യുവതി കൊല്ലപ്പെട്ട നിലയിൽ

തൃശൂർ> അതിരപ്പിള്ളിയിൽ ആദിവാസി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ്  കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു.  പെരിങ്ങൽകുത്ത് ഡാമിന് സമീപം കെഎസ്ഇബി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആനപ്പാന്തം സ്വദേശി ഗീത(22)യാണ് കൊല്ലപ്പെട്ടത്.

ഗീതയുടെ  ഭർത്താവ് ആനപന്തം സാദേശി സുരേഷിനായി തിരച്ചിൽ ആരംഭിച്ചു. ഇയാൾ കാടുകയറിയതായി സംശയിക്കുന്നു. പെരിങ്ങൽ കുത്ത് കെഎസ്ഇബി സെക്ഷനിലെ സ്വീപ്പറായ ജാനകിയുടെ മകളാണ് ഗീത. പൊരിങ്ങൽകുത്ത് ഗവൺമെന്റ് എൽ പി സ്കൂളിന് സമീപമുള്ള കോട്ടേഴ്സിലാണ് ഗീതയും സുരേഷും താമസിച്ചിരുന്നത്. സുരേഷ് വീട്ടിൽ നിരന്തരം ഗീതയുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് പറയുന്നു. കഴിഞ്ഞദിവസം രാത്രിയും വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതോടെ  വീട്ടുകാർ അതിരപ്പിള്ളി പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കുന്നതിനിടയിൽ സുരേഷ് ഗീതയുമായി ഇവിടെ നിന്നു പോയി. ഇന്ന് രാവിലെ എഴോടെയാണ് ഗീതയെ മരിച്ച നിലയിൽ കണ്ടത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!