/
6 മിനിറ്റ് വായിച്ചു

‘മനസോടെ ഇത്തിരി ഭൂമി’; ഭവനരഹിതർക്കായി കുടുംബസ്വത്ത് സർക്കാരിന് കൈമാറി അടൂർ ഗോപാലകൃഷ്ണൻ

പത്തനംതിട്ട: ഭവനരഹിതർക്ക് വീടുവച്ചു നൽകാനായി ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തൻറെ കുടുംബ സ്വത്ത് സർക്കാരിന് കൈമാറി.  അടൂർ ഏറത്ത്  പഞ്ചായത്തിലെ പതിമൂന്നര സെൻറ് ഭൂമിയാണ് സർക്കാറിന് നൽകിയത്. ഭൂരഹതിരും ഭവന രഹിതരുമായവർക്ക് ലൈഫ് മിഷൻറെ ഭാഗമായി സർക്കാർ ഭൂമിയും വീടും നൽകുന്നുണ്ട്. ഇത്തരത്തിൽ പാവങ്ങള്‍ക്ക് വീടുവയ്ക്കാൻ സൗജന്യമായി ഭൂമി കൈമാറാൻ സന്നദ്ധരാവയവരോട് മുന്നോട്ടുവരാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നു. മനസോട് ഇത്തിരി ഭൂമി എന്ന പദ്ധതിയും പ്രഖ്യാപിച്ചു. നിരവധി സുമനസുകള്‍ ഇതിനകം ഭൂമി നൽകി. സർക്കാർ പ്രഖ്യാപനം കണ്ടാണ് അടൂർ ഏറത്ത് പഞ്ചായത്തിലെ ഭൂമി കൈമാറാൻ അടൂർ ഗോപാലകൃഷ്ണൻ തദ്ദേശ സ്വയംഭരണ മന്ത്രി ഗോവിന്ദൻ മാസ്റ്ററെ സന്നദ്ധത അറിയിച്ചത്.സർക്കാരിൻെറ രണ്ടാം ഘട്ട ലൈഫ് പദ്ധതിയിലേക്ക് 9 ലക്ഷം അപേക്ഷകളാണ് ലിച്ചത്. ഇതിൽ നിന്നും അഞ്ചു ലക്ഷം പേരെ തെരഞ്ഞെടുത്തതിൽ രണ്ടര ലക്ഷംപേർ ഭൂരഹിതരാണ്.സർക്കാരിന് കൈമാറുന്ന ഭൂമി ഈ ഭൂരഹതർക്ക് വീടും ഫ്ലാറ്റും നിർമ്മിക്കാൻ ഉപോയഗിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version