///
3 മിനിറ്റ് വായിച്ചു

അടൂർ ഗോപാലകൃഷ്ണൻ KRNNIVAS ചെയർമാൻ സ്ഥാനം രാജിവെച്ചു

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചു. ഇന്ന് മാധ്യമങ്ങളെ കണ്ടാണ് രാജിവെച്ച കാര്യം അടൂർ അറിയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം അറിയിച്ചു.കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്നത് അന്വേഷിക്കണമെന്ന് അടൂർ ആവശ്യപ്പെട്ടു. കള്ളം കള്ളത്തെ പ്രസവിച്ചുവെന്നും മാധ്യമങ്ങൾ ആടിനെ പേപ്പട്ടി ആക്കി പേപ്പട്ടിയെ തല്ലിക്കൊന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version