/
12 മിനിറ്റ് വായിച്ചു

”ദുരന്തം എന്നുദ്ദേശിച്ചത് ബിസിനസില്‍ ഉണ്ടായ തകർച്ച’; അറ്റ്‌ലസ് രാമചന്ദ്രനെ ആക്ഷേപിച്ചിട്ടില്ലെന്ന് അഡ്വ. ജയശങ്കര്‍

അന്തരിച്ച വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ആക്ഷേപിച്ചിട്ടില്ലെന്ന് അഡ്വ. ജയശങ്കര്‍. വിയോഗത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ചെഴുതിയ കുറിപ്പില്‍ ‘പ്രഹസനം’ എന്നെഴുതിയത് സ്വന്തം പരസ്യത്തിലൂടെ ചിരിപ്പിച്ച ആളെന്ന നിലക്കാണെന്ന് ജയശങ്കര്‍ വിശദീകരിച്ചു.

ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായിട്ടും ആവര്‍ത്തിക്കും. എന്നാല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തില്‍ സംഭവിച്ചത് മറിച്ചാണെന്നും ജയശങ്കര്‍ പറയുന്നു. ഇന്ത്യാ വിഷനില്‍ വാരാന്തപ്പതിപ്പ് കോളം എഴുതുന്ന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണെന്നും അഡ്വ. ജയശങ്കര്‍ വ്യക്തമാക്കി.

പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലെ അവസാന വാചകം.പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം.

തന്റെ വാക്കുകളെ ചില ദുര്‍ബുദ്ധികള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.തന്റെ പരാമര്‍ശം അറ്റ്‌ലസ് രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

അഡ്വ. എ ജയശങ്കറിന്റെ വിശദീകരണം:

‘പരസ്യത്തെ ഉദ്ദേശിച്ചാണ് പ്രഹസനം എന്ന് പറഞ്ഞത്.ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ആദ്യത്തെ വാചകം. അദ്ദേഹം സ്വന്തം പരസ്യത്തിലൂടെ ചിരിപ്പിച്ച ആളെന്ന നിലയ്ക്കാണ് പ്രഹസനം എന്നുദ്ദേശിച്ചത്.

ചരിത്രം ദുരന്തമായും പ്രഹസനമായും ആവര്‍ത്തിക്കും.എന്നാല്‍ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ മറിച്ചാണ്. ആദ്യം പ്രഹസനവും പിന്നീട് ദുരന്തവും ആയിരുന്നു.ബിസിനസില്‍ ഉണ്ടായ തകര്‍ച്ചയാണ് ഉദ്ദേശിച്ചത്.

‘ജയശങ്കറിന്റെ വിവാദ പരാമര്‍ശം ഇങ്ങനെ:

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഡയറക്ടര്‍ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകര്‍ന്നു, ജയില്‍ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.’

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!