//
10 മിനിറ്റ് വായിച്ചു

‘പൂരം കാണാന്‍ സില്‍വര്‍ലൈനില്‍ പോകാം’; ടിക്കറ്റ് നിരക്ക് പങ്കുവെച്ച് കെ റെയിലിന്റെ പരസ്യം

തൃശ്ശൂര്‍ പൂരം നാളെ നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂരിലേക്കുള്ള സില്‍വര്‍ലൈന്‍ ടിക്കറ്റ് നിരക്ക് പങ്കുവെച്ച് കെ റെയിലിന്റെ പരസ്യം. പൂരങ്ങളുടെ നാടായ തൃശ്ശൂരിലേക്ക് സഞ്ചരിക്കാന്‍ എടുക്കുന്ന സമയം, ദൂരം, ടിക്കറ്റ് നിരക്ക് എന്നിവയാണ് കെ റെയില്‍ കോര്‍പ്പറേഷന്‍ പങ്കുവെച്ചത്. പൂരം കാണാന്‍, വേഗം പോകാം സില്‍വര്‍ലൈനില്‍ എന്നതാണ് പരസ്യവാചകം.സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും തൃശ്ശൂരിലേക്ക് 260 കിലോമീറ്ററാണ് സില്‍വര്‍ലൈന്‍ ദൂരം. ഒരു മണിക്കൂര്‍ 56 മിനിട്ടുകൊണ്ട് തലസ്ഥാനത്ത് നിന്നും തൃശ്ശൂരില്‍ എത്താന്‍ 715 രൂപയാണ് ടിക്കറ്റ് നിരക്കായി കെ റെയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് 64 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 31 മിനിറ്റ് സമയത്തിന് 176 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോടു നിന്ന് 98 കിലോമീറ്ററും കാസര്‍ഗോഡ് നിന്നും 270 കിലോമീറ്ററുമാണ് ദൂരം. യഥാക്രമം ഇവിടെ നിന്നും ടിക്കറ്റ് നിരക്കുകള്‍ 269 രൂപയും 742 രൂപയുമാണ്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് 44 മിനിറ്റും കാസര്‍ഗോഡ് നിന്നും തൃശ്ശൂരിലേക്ക് 742 രൂപയാണിത്.നേരത്തെ, സമാനമായ രീതിയില്‍ കേരളത്തിന്റെ വിവധ നഗരങ്ങളില്‍ നിന്നും കോഴിക്കോടേക്കുള്ള സമാനവിവരങ്ങള്‍ കെ റെയില്‍ പങ്കുവെച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ബിരിയാണിയുമായി ബന്ധപ്പെടുത്തിയിറക്കിയ പരസ്യത്തിന് അന്ന് കടുത്ത പരിഹാസമായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായിരുന്നത്. പദ്ധതിയുടെ ഡിപിആര്‍ പ്രകാരം കിലോമീറ്ററിന് രണ്ട് രൂപ 75 പൈസയാണ് ടിക്കറ്റ് നിരക്കായി സൂചിപ്പിക്കുന്നത്. ഈ കണക്കുകള്‍ പ്രകാരമാണ് കെ റെയില്‍ ഇപ്പോള്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!