കോട്ടയം: ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. 181 പന്നികളെയാണ് ഇന്ന് കൊന്നത്. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിൽ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്ജില്ലാ കളക്ടർ ഡോ.പി. കെ. ജയശ്രീയുടെ ഉത്തരവ് പ്രകാരം ഈ ഫാമുകളിലെ പന്നികളെ ദയാവധം നടത്തി സംസ്കരിച്ചത്. ആർപ്പൂക്കരയിൽ 31 മുതിർന്ന പന്നികളേയും, ആറ് മാസത്തിൽ താഴെയുള്ള 67 പന്നികളെയും
ദയാവധം നടത്തി സംസ്ക്കരിച്ചത്.തുടർന്ന് ഫാമും പരിസരവും അണുവിമുക്തമാക്കിമുളക്കുളത്ത് 50 മുതിർന്ന പന്നികളേയും ആറ് മാസത്തിൽ താഴെയുള്ള 33 എണ്ണത്തെയും ദയാവധം നടത്തി സംസ്കരിച്ചുആർപ്പൂക്കരയിൽ കഴിഞ്ഞമാസം 11നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്നലെയാണ് ബാംഗ്ലൂരിൽ നിന്ന് പന്നിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്. തുടർന്ന് ദയാവധം നടത്തി പന്നികളെ സംസ്കരിക്കുകയായിരുന്നു.