സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് സ്ഥിരീകരണം. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് സാംമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്.രോഗം സ്ഥിരീകരിച്ച സാഹചര്യചത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശമാക്കി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടു വരുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രം കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.ജില്ലകളിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം ശക്തമാക്കും. പന്നികളെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് നിലവില്‍ ചികിത്സയോ വാക്‌സിനോ ഇല്ല. വൈറസ് രോഗമായതിനാല്‍ പെട്ടെന്ന് പടരാന്‍ സാധ്യതയുണ്ട്. അതേസമയം,രോഗം മനുഷ്യരിലേക്ക് പടരില്ല. വയനാട്ടിലെ എല്ലാ ഫാമുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്നികള്‍ ചത്താലോ രോഗം സ്ഥിരീകരിച്ചാലോ സര്‍ക്കാരിനെ ഉടന്‍ അറിയിക്കാനും നിര്‍ദേശമുണ്ട്.