5 മിനിറ്റ് വായിച്ചു

വീണ്ടും കുഴല്‍ കിണര്‍ അപകടം;. ബിഹാറില്‍ പിഞ്ചുകുഞ്ഞ് 40 അടി താഴ്ചയിലേക്ക് വീണു

പാറ്റ്‌ന> കുഴല്‍ കിണറില്‍ വീണ് കുട്ടികളുടെ ജീവന്‍ അപകടത്തിലാകുന്ന സംഭവങ്ങള്‍  തുടര്‍ക്കഥയാകുന്നു. ബീഹാറിലെ നളന്ദയിലുള്ള കുള്‍ ഗ്രാമത്തിലാണ് മൂന്ന് വയസുകാരന്‍ ഇന്ന് 40 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണത്. കാര്‍ഷിക വൃത്തിക്കായി എടുത്ത കുഴിയിലാണ് കുട്ടി വീണത്.

സംഭവത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം  അടക്കം കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.  ശിവകുമാര്‍ എന്ന കുട്ടിയാണ് കുഴിയില്‍വീണത്.

കൃഷിക്കായി പണിത കുഴല്‍ കിണര്‍, കര്‍ഷകന്‍ മൂടാതിരുന്നതാണ് അപകടത്തന് കാരണം.  കുഴിച്ചിട്ട് ഇവിടെ നിന്നും വെള്ളം ലഭിച്ചിരുന്നില്ല. എന്നിട്ടും അത് മൂടാതിരിക്കുകയായിരുന്നു.കുട്ടിയുടെ ശബ്ദം കേള്‍ക്കാനാകുന്നുണ്ടെന്നും സുരക്ഷിതമായി ഇരിക്കുന്നുണ്ടെന്നും  സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു

കുട്ടിയെ ജീവനോടെ തിരിച്ചെടുക്കാന്‍ കഴിയാവുന്ന എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്മതാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!