///
7 മിനിറ്റ് വായിച്ചു

‘അഗ്‌നിപഥ്’ രാജ്യത്തോടുള്ള വെല്ലുവിളിയെന്ന് എസ്എഫ്‌ഐ; കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് നാളെ പ്രതിഷേധമാര്‍ച്ച്

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സേനയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച അഗ്‌നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്‌ഐ. സേനാ വിഭാഗങ്ങളില്‍ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ള ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. പദ്ധതിയില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് നാളെ പ്രകടനം നടത്തുമെന്നും എസ്എഫ്‌ഐ അറിയിച്ചു.അതേസമയം, അഗ്നിപഥ് പദ്ധതിയിലൂടെ നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്നും ഡിസംബറില്‍ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.’റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പദ്ധതിക്കെതിരെ കാര്യങ്ങള്‍ അറിയാതെയാണ് യുവാക്കളുടെ പ്രതിഷേധം. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ പദ്ധതിയില്‍ വിശ്വാസമുണ്ടാകും’- മനോജ് പാണ്ഡെ പറഞ്ഞു. അതേസമയം, പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് ശക്തമായ പ്രക്ഷോഭം തുടരുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version