/
4 മിനിറ്റ് വായിച്ചു

കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് കൃഷി വകുപ്പ്

കണ്ണൂർ | സംസ്ഥാനത്ത് മഴ ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മഴയെ തുടര്‍ന്നുള്ള കൃഷി നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഇത്. കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കര്‍ഷകര്‍ക്ക് 9383472028, 9495887651 നമ്പറുകളില്‍ ബന്ധപ്പെടാം

കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. ഇതിനായി എയിംസ് പോര്‍ട്ടലില്‍ www.aims.kerala.gov.in ലോഗിന്‍ ചെയ്ത് കൃഷി ഭൂമി, നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് കൃഷി ഭവനുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!