കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി.യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് പുതിയ പട്ടിക. പട്ടിക ഉടന്‍ തന്നെ പ്രഖ്യാപിക്കും. 280 അംഗങ്ങളാണുള്ളത്. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ട് അംഗങ്ങളാണുണ്ടാവുക. ഈ പട്ടികയില്‍ നിന്നാണ് കെപിസിസി അദ്ധ്യക്ഷനെയും ഭാരവാഹികള്‍ തെരഞ്ഞെടുക്കുക.നേരത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അംഗങ്ങളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നു.
കെപിസിസി നേരത്തെ നല്‍കിയ പട്ടികയില്‍ ചിന്തന്‍ ശിവിര്‍ നിര്‍ദേശങ്ങള്‍ കൂടി പാലിച്ച് തിരുത്തല്‍ വേണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പട്ടിക പ്രഖ്യാപനം നീണ്ടത്. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പട്ടിക. പിന്നോക്ക, ദളിത്, ന്യൂനപക്ഷ, ആദിവാസി, സ്ത്രീ എന്നീ വിഭാഗങ്ങളില്‍ നിന്നും മികച്ച പ്രാതിനിധ്യം വേണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം കൂടി പാലിച്ചാണ് പുതിയ പട്ടികയെന്നാണ് വിവരം.