///
5 മിനിറ്റ് വായിച്ചു

ലണ്ടനില്‍ വായുമലിനീകരണം വര്‍ധിക്കുന്നു; അനാവശ്യ കാര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുമായി മേയർ

ലണ്ടനില്‍ വായു മലീനികരണം വര്‍ധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി മേയര്‍ സാദീഖ് ഖാന്‍. അതിനാല്‍ ജനങ്ങളോട് അടുത്ത ദിവസങ്ങളില്‍ കാറുകളുമായി റോഡിലിറങ്ങുന്നത് കുറയ്ക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മേയര്‍ നിര്‍ദ്ദേശം നല്‍കി. ശൈത്യകാലം തുടരുന്നതിനിടയില്‍ ലണ്ടനില്‍ വായു മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

വാഹനങ്ങളുടെ പുകയിൽ നിന്നും മറ്റുമാണ് അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നത്. മലിനീകരണ മുന്നറിയിപ്പുകള്‍ ലണ്ടനിലെ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനമായ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മേഖലയിലും സ്‌കൂള്‍ മേഖലയിലും നല്‍കിയിട്ടുണ്ട് എന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച മുതലാണ് ഏറ്റവും കുറഞ്ഞ താപനില ലണ്ടനില്‍ രേഖപ്പെടുത്തിത്തുടങ്ങിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version