എ.ഐ.ടി.യു.സി പ്രസിഡന്റായി രമേന്ദ്ര കുമാറിനെയും ജനറൽ സെക്രട്ടറിയായി അമർജീത് കൗറിനെയും ആലപ്പുഴയിൽ ചേർന്ന ദേശീയ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ബിനോയ് വിശ്വം എം.പിയാണ് വർക്കിങ് പ്രസിഡന്റ്. 17 വൈസ് പ്രസിഡന്റുമാരും 15 സെക്രട്ടറിമാരുമടങ്ങുന്ന 92 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.