//
3 മിനിറ്റ് വായിച്ചു

എഐവൈഎഫ് മാർച്ചും ധർണ്ണയും നടത്തി

പ്രസാർഭാരതിയെ കാവിവത്കരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും ഗാർഹിക- വാണിജ്യ പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ചും എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്‍ എസ് പോസ്റ്റോഫിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന എക്സി. അംഗം കെ വി രജീഷ് ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ആർ ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. എഐഎസ് എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മായിൽ, കെ വി പ്രശോഭ് സംസാരിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ സ്വാഗതം പറഞ്ഞു. എ കെ ഉമേഷ്‌, പി വി ധീരജ്, കെ അനീഷ്, ജോഷി അറക്കൽ, സുഭാഷ്, പി വി വിജേഷ്, ജസ്വന്ത് എന്നിവർ നേതൃത്വവും നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version