//
5 മിനിറ്റ് വായിച്ചു

എകെജി സെന്ററിന് നേരെ ബോംബാക്രമണം;തലസ്ഥാനത്ത് ജാഗ്രത

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രണം.എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ആക്രമണം ഉണ്ടായത്.രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു.ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സംശയിക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്നും ഇ പി ജയരാജൻ ആരോപിച്ചു. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമണത്തെ സിപിഐഎം ശക്തമായി അപലപിച്ചു. സംഭവത്തിലെ ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും സിപിഐഎം നേതൃത്വം അറിയിച്ചു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version