/
4 മിനിറ്റ് വായിച്ചു

അക്ഷയ കേന്ദ്രങ്ങൾ ബുധനാഴ്ച അടച്ചിടും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബുധനാഴ്‌‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌‌റ്റേറ്റ്‌ ഐ ടി എംപ്ലോയീസ്‌ യൂണിയന്റെയും ഫോറം ഓഫ്‌ അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെയും നേതൃത്വത്തിലാണ്‌ സമരം.

അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക്‌ പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കുക, സംസ്ഥാനത്തെ മുഴുവൻ ഓൺലൈൻ സേവനങ്ങളും ഇ-ലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരമെന്ന്‌ എസ്‌ ഐ ടി ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി പി പി അബ്ദുൾ നാസർ കോഡൂർ, എഫ്‌ എ സി ഇ ജില്ലാ പ്രസിഡണ്ട് മഹർഷാ കളരിക്കൽ, അഷ്‌റഫ്‌ പട്ടാക്കൽ, കെ പി ഷിഹാബ്‌, പി ജയസുധ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version