//
4 മിനിറ്റ് വായിച്ചു

പശുവിനെ ദേശീയ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ നിർദേശം

പശുവിനെ ദേശീയ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശവുമായി അലഹബാദ് ഹൈക്കോടതി. ഗോവധവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ഷമീം അഹമ്മദിന്റെ സിംഗിള്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

നമ്മള്‍ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നതെന്നും മതങ്ങളെ ബഹുമാനിക്കണമെന്നും ഹിന്ദുമതത്തില്‍ പശുവിന് ദൈവികമായ സ്ഥാനമുണ്ടെന്നും ജസ്റ്റിസ് അഹമ്മദ് ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ പശു സംരക്ഷിക്കപ്പെടണമെന്നും ആരാധിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version