മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനും മദ്യപിച്ച് വാഹനം ഓടിക്കുന്നത് വഴിയുണ്ടാകുന്ന അപകടങ്ങളെ തടയുവാനും സര്‍ക്കാര്‍ ഒരുക്കിയ ആല്‍കോ സ്‌കാന്‍ വാന്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാഹനം ഉപയോഗിച്ച് ആദ്യ ദിവസം കൊല്ലത്ത് നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ പിടിയിലായി. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച അഞ്ച് പേരെയാണ് പിടികൂടിയത്.
50 പേരിലാണ് ആദ്യ ദിവസം പരിശോധന നടത്തിയത്. ആധുനിക പരിശോധനാ സംവിധാനമാണ് ആല്‍കോ സ്‌കാന്‍ വാനില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഏത് തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉരയോഗിച്ചാലും തിരിച്ചറിയാനാകും. കൊട്ടാരക്കര എസ് ഐ കെ എസ് ദീപുവിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ദിന പരിശോധന.
വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ ഈ വാനില്‍ വെച്ച് തന്നെ വേഗത്തില്‍ പരിശോധിക്കാനാകും.
പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഉമിനീരില്‍ നിന്നും നിമിഷങ്ങള്‍ക്കകം തന്നെ ഉപയോഗിച്ച ലഹരി പദാര്‍ത്ഥത്തെ വേഗത്തില്‍ തിരിച്ചറിയുവാനും പൊലീസിന് വേഗത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കാനുമാകും.