//
4 മിനിറ്റ് വായിച്ചു

ഇ പിക്കെതിരായ ആരോപണം, ‘ഇ ഡി അന്വേഷണം വേണം’: കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നു; കെ സുധാകരന്‍

ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കൾ പറഞ്ഞു.

ഇ പി വിഷയം പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറയാൻ സാധിക്കില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണം. നീതിപൂർവമായ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസി തയ്യാറാകണം. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെ സുധാകരന്‍ കൂട്ടിച്ചെർത്തു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version