//
6 മിനിറ്റ് വായിച്ചു

സർവകലാശാല നിയമങ്ങളിൽ ഭേദഗതി; കരട് ബില്ലിന് മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറുടെ സ്ഥാനത്ത് പ്രശസ്‌തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിർമ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.

കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കേരള കാർഷിക സർവകലാശാല, കേരള വെറ്ററിനറി അനിമൽ സയൻസ് സർവകലാശാല, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കേരള ആരോഗ്യ സർവകലാശാല, എ.പി.ജെ.അബ്ദുൾകലാം സർവകലാശാല എന്നീ സർവകലാശാലാ നിയമങ്ങളിലാണ് ഭേദഗതി വരുത്തുക.

നിയമിക്കപ്പെട്ടുന്ന ചാൻസലർക്കെതിരെ ഗുരുതരമായ പെരുമാറ്റ ദൂഷ്യ ആരോപങ്ങൾ ഉണ്ടായാൽ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുന്നതിന് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ഒരാൾ നടത്തുന്ന അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും കരട് ബില്ലിൽ വ്യവസ്ഥയുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!