3 മിനിറ്റ് വായിച്ചു

പെൺകുട്ടികൾക്ക് അത്താണിയായി അമ്മ പാലിയേറ്റീവ്​

സ്നേഹഭവനിലെ പെൺകുട്ടികൾക്ക് ക്രിസ്തുമസ് പുതുവർഷ സമ്മാനവുമായി മട്ടന്നൂർ അമ്മ പെയിൻ ആന്‍റ്​ പാലിയേറ്റീവ് മാതൃക. എടൂർ സ്നേഹഭവനിൽ താമസിക്കുന്ന 19 പെൺക്കുട്ടികൾക്കാണ് ക്രിസ്തുമസിന് പുതുവസ്ത്രങ്ങളുമായി അമ്മ സാന്ത്വനമായത്. സ്നേഹഭവനിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് വളണ്ടിയർമരായ കെ. പ്രജിത്ത്, ഒ.കെ. അഭിനവ് എന്നിവരിൽ നിന്ന് സിസ്റ്റർ ഗ്രേസി പുതുവസ്ത്രങ്ങൾ ഏറ്റുവാങ്ങി.
ഡോ. സാജിദ് അഹമ്മദ്, ടി. വിജേഷ് ഗൾഫ്, സിറിൽ ജോസ് സമ്പത്ത് എന്നിവരാണ് ഇതിന്​ ആവശ്യമായ സാമ്പത്തിക സഹായം നൽകിയത് .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!