/
5 മിനിറ്റ് വായിച്ചു

അമൂല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു; നാളെ മുതല്‍ പ്രാബല്യത്തില്‍

നാളെ മുതല്‍ അമൂല്‍ പാലിന് ലിറ്ററിന് രണ്ട് രൂപ വില വര്‍ധിക്കും. അര ലിറ്ററിന്റെ പാലിന് ഒരു രൂപയും വര്‍ധിക്കും.ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചതോടെയാണ് തീരുമാനം. ഇവരാണ് അമൂല്‍ എന്ന ബ്രാന്റില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിപണികളില്‍ എത്തിക്കുന്നത്.അമൂല്‍ ഗോള്‍ഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയാകും, (ലിറ്ററിന് 62 രൂപ). അമൂല്‍ താസ അര ലിറ്റര്‍ പാക്കറ്റിന് 25 രൂപയാകും, (ലിറ്ററിന് 50 രൂപ).

അമൂല്‍ ശക്തി പാലിന് അര ലിറ്ററിന് 28 രൂപയായും വില വര്‍ധിക്കും, (ലിറ്ററിന് 56 രൂപ).ഉല്‍പ്പാദന, സംസ്‌കരണ ചെലവ് വര്‍ധിച്ചതോടെയാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് അമൂല്‍ അറിയിച്ചു. വൈദ്യുതി, പാക്കിംഗ്, ഗതാഗതം, കാലിത്തീറ്റ എന്നിവയുടെ വില വര്‍ധിച്ചതായും അമൂല്‍ ചൂണ്ടിക്കാണിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!