///
4 മിനിറ്റ് വായിച്ചു

മംഗളം ജീവനക്കാരൻ ഏണിയിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ: മംഗളം ദിനപത്രം കണ്ണൂർ ബ്യൂറോ ജീവനക്കാരൻ ഏണിയിൽ നിന്ന് വീണു മരിച്ചു. തുളിച്ചേരി ആനന്ദ സദനം വായനശാലക്കു സമീപം മുണ്ടച്ചാലിൽ എം.ടി.സജീവനാ (62) ണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വീട്ടിനു പിറകിൽ മാങ്ങ പറിക്കാനായി അലൂമിനിയം ഏണിയിൽ കയറിയതായിരുന്നു. ഉടൻ എ.കെ.ജി സഹകരണാശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. മുപ്പത് വർഷത്തിലധികമായി മംഗളം ജീവനക്കാരനാണ്.ഭാര്യ: സരസ. മകൻ: അനഘ് ( വിദ്യാർത്ഥി, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി).മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. 3 മണിയോടെ പയ്യാമ്പലത്ത് സംസ്കാരം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!