/
9 മിനിറ്റ് വായിച്ചു

സി.ഐ.ടി.യു: ആനത്തലവട്ടം ആനന്ദൻ പ്രസിഡന്‍റ്​ , എളമരം കരീം ജനറൽ സെക്രട്ടറി

സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറായി ആനത്തലവട്ടം ആനന്ദനെയും ജനറൽ സെക്രട്ടറിയായി എളമരം കരീമിനെയും
കോഴിക്കോട് ചേർന്ന 15-മത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി. നന്ദകുമാറാണ് ട്രഷറർ. 21 വൈസ് പ്രസിഡന്‍റുമാരെയും സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. 170 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിൽ.

വൈസ് പ്രസിഡൻറുമാർ: എ.കെ. ബാലൻ. സി.എസ്. സുജാത, ടി.പി. രാമകൃഷ്ണൻ, കെ.കെ. ജയചന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.പി. മേരി, എം.കെ. കണ്ണൻ, എസ്. ശർമ, കൂട്ടായി ബഷീർ, എസ്. ജയമോഹൻ , യു.പി. ജോസഫ്, വി. ശശികുമാർ, നെടുവത്തൂർ സുന്ദരേശൻ, അഡ്വ.പി. സജി, സുനിത കുര്യൻ, സി. ജയൻബാബു, പി.ആർ. മുരളീധരൻ, ടി.ആർ. രഘുനാഥ്, പി.കെ. ശശി, എസ്. പുഷ്പലത, പി.ബി. ഹർഷകുമാർ.

സെക്രട്ടറിമാർ: കെ.കെ. ദിവാകരൻ, കെ. ചന്ദ്രൻപിള്ള, കെ.പി. സഹദേവൻ, വി. ശിവൻകുട്ടി, സി.ബി. ചന്ദ്രബാബു, കെ.എൻ. ഗോപിനാഥ്, ടി.കെ. രാജൻ, പി.പി. ചിത്തരഞ്ജൻ, കെ.എസ്. സുനിൽകുമാർ, പി.പി. പ്രേമ, ധന്യ അബീദ്, ഒ.സി. ബിന്ദു, ദീപാ കെ. രാജൻ, സി.കെ. ഹരികൃഷ്ണൻ, കെ.കെ. പ്രസന്നകുമാരി, പി.കെ. മുകുന്ദൻ, എം. ഹംസ, പി. ഗാനകുമാർ, ആർ. രാമു, എസ്​. ഹരിലാൽ , എൻ.കെ. രാമചന്ദ്രൻ.

സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രണ്ടുലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലിയോടെയാണ് സമാപനം. തൊഴിലാളി മുന്നേറ്റത്തിന്‍റെ ശക്തിയും കരുത്തും വിളിച്ചോതുന്ന റാലി കടലോരത്തെ ചെങ്കടലാക്കും. കോഴിക്കോട്‌ കടപ്പുറത്ത്‌ എം. വാസു നഗറിൽ വൈകിട്ട്‌ 5ന്‌ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പ്രതിനിധികൾ വൈകിട്ട്‌ നാലിന്‌ ടാഗോർ ഹാളിൽനിന്ന്‌ പ്രകടനമായി സമ്മേളന നഗരിയിലെത്തും. കേന്ദ്രീകരിച്ച പ്രകടനമില്ല. തൊഴിലാളികളും കുടുംബങ്ങളും ഉൾപ്പെടെ ചെങ്കൊടിയേന്തി അണിനിരക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version