//
6 മിനിറ്റ് വായിച്ചു

വൺ .. ടൂ .. ത്രീ യിൽ ആശ്വാസം:അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസിൽ എം എം മണിയെ കുറ്റവിമുക്തനാക്കി.എം എം മണി ഉൾപ്പെടെ മൂന്നു പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു.1982 നവംബർ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 86 മാർച്ച് 21 ന് കേസിൽ ഒമ്പതു പ്രതികളേയും തെളിവുകളുടെ അഭാവത്താൽ വെറുതെ വിട്ടിരുന്നു .എം എം മണിയുടെ വൺ ടു ത്രീ പ്രസംഗത്തോടെയാണ് കേസിൽ വീണ്ടും പുനരന്വേഷണം തുടങ്ങിയത്. 2012 മേയ് 25 ന് തൊടുപുഴ മണക്കാട്ടിയിരുന്നു വൺ ടൂ ത്രീ പ്രസംഗം . രാഷ്ട്രീയ എതിരാളികളെ വൺ ടൂ ത്രീ ക്രമത്തിൽ കൊല്ലപ്പെടുത്തിയെന്നായിരുന്നു പ്രസംഗം.തുടർന്ന് സി പി ഐ എം തരംതാഴ്ത്തിയ എം എം മണി ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയേറ്റിൽ തിരിച്ചെത്തിയത് . മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു കോൺഗ്രസ് നേതാക്കൾ .കേസിൽ 44 ദിവസം എം എം മണി പീരുമേട് സബ് ജയിലിലും കിടന്നു. പാമ്പുപാറ കുട്ടൻ ,ഒ ജി മദനൻ എന്നീ പ്രതികളുടെ വിടുതൽ ഹർജിയും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version