//
4 മിനിറ്റ് വായിച്ചു

അങ്കണവാടികൾ ജനുവരി മൂന്നുമുതൽ

തിരുവനന്തപുരം:- ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും.ആദ്യഘട്ടത്തിൽ ഭിന്നശേഷിക്കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.സുരക്ഷയുറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ ‘കുരുന്നുകൾ അങ്കണവാടികളിലേക്ക്’ എന്നപേരിൽ പ്രത്യേകം മാർഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം. 9.30മുതൽ 12.30വരെ വേണം പ്രവർത്തനം ക്രമീകരിക്കാൻ. ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്‌. 1.5 മീറ്റർ അകലം പാലിച്ചുവേണം ഇരുത്താൻ. 15-നുമുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചായി തിരിക്കണം.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!