/
10 മിനിറ്റ് വായിച്ചു

‘കൈയില്‍ പിടിച്ചുവലിച്ചു, ഷട്ടര്‍ താഴ്ത്തി’; ഉപദ്രവം നടത്തിയ പെൺകുട്ടിയുടെ ഭാവിയോര്‍ത്ത് ക്ഷമിക്കുന്നെന്ന് അന്ന രാജന്‍

സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ട സംഭവത്തിൽ പെൺകുട്ടിയോട് ക്ഷമിക്കുന്നതായി നടി അന്ന രാജൻ. പ്രായത്തിന്റെ പകത്വയില്ലായ്‌മയായി താൻ ഈ സംഭവത്തെ കാണുന്നു. ഭാവിയെ ഓർത്ത് പ്രശ്നം ഒത്തുതീർപ്പ് ആക്കുന്നുവെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഞാൻ ഒരു ഷോറൂമിൽ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്. അവർ കുറച്ച് മോശമായി പെരുമാറി. അവർ ഷട്ടറൊക്കെ അടച്ചിട്ടു. ഞാൻ ആകെ പേടിച്ചു പോയി. ഞാൻ കരയുകയായിരുന്നു. ഞാൻ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെൺകുട്ടിയായാണ് പോയത്. അവർ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്. അത് കൂടുതൽ പ്രശ്നമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ആർക്കും ഇത്തരം ഒരു പ്രശ്നമുണ്ടാകരുത്’
‘അവർ പിടിച്ചു വലിച്ചപ്പോൾ എന്റെ കൈയിൽ ഒരു സ്ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടർ അടച്ചിട്ടപ്പോൾ ഞാൻ വലതും മോഷ്ടിച്ചോ അല്ലെങ്കിൽ എന്തെങ്കിലും അപരാധം ചെയ്തോ എന്നൊക്കെയുള്ള തോന്നൽ വന്നു. അവർക്ക് ഒരു ജീവിതമുണ്ട്. അത് തകരാൻ പാടില്ല. അതിനാൽ പ്രശ്നം ഒത്തുതീർപ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്’, അന്ന രാജൻ വ്യക്തമാക്കി.
‘അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതൽ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസിൽ പറഞ്ഞപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. അവർ കുറച്ച് ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചപ്പോൾ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു. അത് ഇഷ്ടമാകാതെ വന്നപ്പോൾ അവർ അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു.
മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാൽ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കാണിക്കുവാനാണ് ഞാൻ ഫോട്ടോ എടുത്തത്.അതിന്റെ പേരിൽ ഷട്ടർ അടച്ച് ഗുണ്ടായിസം പോലെ സംസാരിച്ചപ്പോൾ ഞാൻ പേടിച്ചു പോയി’, എന്നും അന്ന രാജൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version