/
4 മിനിറ്റ് വായിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: കാസർഗോഡ് സ്വദേശികൾ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ടു കാസര്‍കോട് സ്വദേശികളില്‍ നിന്നും ഒരു നാദാപുരം സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.ജി8 4013 ഷാര്‍ജയില്‍ നിന്നുമെത്തിയ കാസര്‍കോട് സ്വദേശി സാബിത്തില്‍ നിന്നു 56 ലക്ഷം രൂപ വിലമതിക്കുന്ന 552 ഗ്രാം സ്വര്‍ണവും 675 ഗ്രാം ആഭരണങ്ങളും ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ നാദാപുരം സ്വദേശി നൂറുദ്ദീനില്‍ നിന്നും 72 ലക്ഷം രൂപ വിലമതിക്കുന്ന 1472 ഗ്രാം ഷോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലും, ഐഎക്‌സ് 744 ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ സമീറില്‍ നിന്നു 27.30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസും ഡിആര്‍ഐ സംയുക്തമായാണ് പരിശോധന നടത്തിയത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!