/
5 മിനിറ്റ് വായിച്ചു

കര്‍ണാടകത്തില്‍ വീണ്ടും ദുരഭിമാനക്കൊല: അച്ഛന്‍ മകളെ കൊന്നു; ആണ്‍സുഹൃത്ത് ജീവനൊടുക്കി

ബം​ഗളൂരു> കര്‍ണാടകത്തിലെ കോലാറില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി. കോലാര്‍ ​ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) ബം​ഗാരപേട്ട് സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് ചൊവ്വ രാത്രി ഇരുപതുകാരിയായ മകള്‍ കീര്‍ത്തിയെ കൊന്നത്. സംഭവത്തിനുപിന്നാലെ യുവതിയുടെ ആണ്‍സുഹൃത്ത് ​ഗം​ഗാധര്‍ (24) ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കി. ഒബിസി വിഭാ​ഗക്കാരാണ് പെണ്‍കുട്ടിയുടെ കുടുംബം.

യുവാവുമായുള്ള പ്രണയ ബന്ധത്തില്‍നിന്ന് പിന്തിരിയാന്‍ കൃഷ്ണമൂര്‍ത്തി നിര്‍ബന്ധിച്ചെങ്കിലും കീര്‍ത്തി തയ്യാറായിരുന്നില്ല. വാക്കേറ്റത്തിനിടെ കൃഷ്ണമൂര്‍ത്തി മകളെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു. ഇയാള്‍ പൊലീസ് പിടിയിലായി. കീര്‍ത്തിയുടെ മരണ വിവരം അറഞ്ഞ് ഹൃദയം തകര്‍ന്ന ​ഗം​ഗാധര്‍ അടുത്തുള്ള റെയില്‍വെ ട്രാക്കിലെത്തി ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version