/
8 മിനിറ്റ് വായിച്ചു

‘ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്’, ലഹരിക്കെതിരെ കൂടെയുണ്ട്; ബോധവൽക്കരണ സദസ്സ് നടത്തി

ജനമൈത്രീ പോലീസ് നീലേശ്വരത്തിന്റെയും നീലേശ്വരം മുൻസിപ്പൽ സുന്നി മഹല്ല് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറം നൂറുൽ ഇസ്ലാം മദ്രസ്സാ ഹാളിൽ ഓപ്പറേഷൻ ക്ലീൻ കാസർഗോഡ് ലഹരിക്കെതിരെ കൂടെയുണ്ട് ബോധവൽക്കരണ സദസ്സ് നടത്തി.കാഞ്ഞങ്ങാട് ഡി വൈ എസ്‌ പി പി ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു.

നീലേശ്വരം ഇൻസ്പെക്ടർ ശ്രീഹരി, ലഹരി വിരുദ്ധ കൺവീനർ നസീർ കെ.പി, കോട്ടപുറം അമ്പലക്കമ്മറ്റി പ്രസിഡന്റ് മലപ്പിൽ സുകുമാരൻ , പ്രസ്സ് ഫോറം പ്രസിഡന്റ് സർഗ്ഗം വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്‌ എം എഫ് മുൻസിപ്പൽ പ്രസിഡന്റ് ഇ എം കുട്ടി ഹാജി സ്വാഗതവും നിലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീജേഷ് നന്ദിയും പറഞ്ഞു.

തുടർന്ന് പ്രകാശം പരത്തുന്ന കൗമാരങ്ങൾ പറഞ്ഞും വരച്ചും ഫിലിപ്പ് മമ്പാടും, മഹേഷ് ചിത്രവർണ്ണവും നയിച്ച ബോധവൽക്കരണ ക്ലാസ്സ് നടത്തി. ചടങ്ങിൽ ക്ലീൻ കാസർഗോഡ് പദ്ധതിക്ക് നേതൃത്വം നൽകുന്ന ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസ്‌, കാഞ്ഞങ്ങാട് ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ എന്നിവർക്ക് മുൻസിപ്പിൽ സുന്നി മഹല്ല് ഫെഡറേഷൻ നീലേശ്വരം പ്രസിഡന്റ് ഇ എം കുട്ടി ഹാജി ഉപഹാര സമർപ്പണം നടത്തി.ലഹരിക്കെതിരെ പോലസിനോടൊപ്പം നീലേശ്വരം മുൻസിപ്പിൽ സുന്നി മഹല്ലിലെ മുഴുവൻ ജനങ്ങളും ഉണ്ടാകുമെന്ന് ഉറപ്പു നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version