/
7 മിനിറ്റ് വായിച്ചു

പേവിഷ പ്രതിരോധ വാക്‌സിൻ യജ്ഞം ഇന്ന് മുതൽ; സന്നദ്ധരായെത്തിയത് 800ഓളം പേർ

സംസ്ഥാനത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുളള വാക്‌സിൻ യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോബർ 20 വരെ നീളും. യജ്ഞത്തിൽ പങ്കാളികളാകാൻ എണ്ണൂറോളം പേർ സന്നദ്ധരായി എത്തി. എന്നാൽ, ഇവരിൽ പേവിഷ പ്രതിരോധവാക്സിന്റെ ആദ്യ രണ്ടു ഡോസുമെടുത്തവരെ മാത്രമാകും യജ്ഞത്തിന്റെ ഭാഗമാക്കുക.

വാക്സിൻ യജ്ഞത്തിനായി മൃഗസംരക്ഷണവകുപ്പിൽ നിന്നും ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസുമാണ് ഉപയോഗിക്കുക. തെരുവുനായകളുള്ള മേഖലകളിൽ വാഹനങ്ങളിലെത്തിയാണ് വാക്‌സിൻ നൽകുക. മ‍ൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 78 പേർക്കു പുറമേയാണ് 720 സന്നദ്ധ പ്രവർത്തകരുടെ പട്ടിക രണ്ടു ഘട്ടമായി തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കു കുടുംബശ്രീ കൈമാറിയത്.

യജ്ഞത്തിൽ പങ്കാളികളാകുന്നവർക്കുള്ള വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. ആദ്യ ഡോസെടുത്ത്‌ ഏഴാം ദിവസം രണ്ടാം ഡോസും 21-ാം ദിവസം മൂന്നാം ഡോസും എടുക്കണം. സുരക്ഷ മുൻനിർത്തി രണ്ടു ഡോസെങ്കിലും എടുത്തവരെ മാത്രമേ ജോലിക്കെത്തിക്കൂ. ഡോക്ടർമാർ, ലെെവ് സ്റ്റോക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ, ഡോഗ് ക്യാച്ചേഴ്സ് തുടങ്ങിയവരാണ്‌ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പ്രകാരം പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കുന്നത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version