ശ്രീകൂര്‍മ്പ ഭഗവതി കാവിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കാവിന്റെ തിടപ്പള്ളി സാമൂഹ്യ വിരുദ്ധര്‍ അഗ്നിക്കിരയാക്കി.
വിജനമായ കുന്നിന്‍ പ്രദേശത്താണ് കാവ് സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച് മാസത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവത്തിന് ശേഷം പൊതുവേ ആളുകള്‍ കാവിലും പരിസര പ്രദേശത്തും പ്രവേശിക്കാറില്ല. എല്ലാ മലയാള മാസവും 28-ാം തീയതി കാവിന്റെ നട തുറന്ന് മാസപൂജ നടത്തുകയാണ് പതിവ്.
ഇന്ന് ഉച്ചയോടെ പൂജക്ക് എത്തിയ കാവിന്റെ അധികാരികളാണ് തിടപ്പള്ളിയില്‍ തീപിടിച്ചത് കാണുന്നത്. തിടപ്പള്ളിക്ക് ഉള്ളില്‍ സൂക്ഷിച്ച പൂജ സാധനങ്ങള്‍, വെളിച്ചെണ്ണ, ബക്കറ്റ് എന്നിവ കത്തി നശിച്ചു. ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മയ്യില്‍ എസ്ഐ എം പ്രശോഭിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.