////
3 മിനിറ്റ് വായിച്ചു

ഈ വർഷത്തെ ഹജജ് നയം മോദി ടച്ചുള്ളത്; എ.പി.അബ്ദുള്ളക്കുട്ടി

അള്ളാഹുവിന്റെ വിളി ഉള്ളവര്‍ മാത്രം ഹജ്ജിന് പോയാല്‍ മതിയെന്നും അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലെന്നുമാണ് പ്രധാനമന്ത്രിയുടെ സന്ദേശമെന്നും ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഹജ്ജ് നയം സംബന്ധിച്ചാണ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. പുതിയ ഹജ്ജ് നയത്തില്‍ വിഐപി ക്വാട്ട നിര്‍ത്തലാക്കിയിരുന്നു.മോദി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version