/
9 മിനിറ്റ് വായിച്ചു

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില്‍ നിന്നും ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായ അപേക്ഷകരുടെ അഭാവത്തില്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗവിഭാഗത്തില്‍ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ നടത്തുന്ന എ ലെവല്‍ ഇക്വലന്‍സി പരീക്ഷ പാസായവരെ എസ് എസ് എല്‍ സിക്ക് തുല്യമായി പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നഴ്‌സറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, ബാലസേവിക ട്രെയിനിങ് കോഴ്‌സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷ, വിശദ വിവരങ്ങള്‍ എന്നിവ ശിശുവികസന ഓഫീസറുടെ എടക്കാട് അഡീഷണല്‍ കാര്യാലയത്തില്‍ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാല്‍ എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. കവറിനു മുകളില്‍ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം. ഫോണ്‍: 0497 2852100.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version