6 മിനിറ്റ് വായിച്ചു

ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25 വർഷത്തെ ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 20 നു മുൻപായി ക്ഷേമനിധി ബോർഡിൻ്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം.
കേരള/കേന്ദ്ര സർക്കാർ എൻട്രൻസുകൾ മുഖേന സർക്കാർ/സർക്കാർ അംഗീകൃത കേരളത്തിലെ കോളേജുകളിൽ എംബിബിഎസ്, ബി ടെക്, എം ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സി & എഎച്ച്, ബിആർക്, എംആർക്, പിജി ആയുർവേദ, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി എംഎസ്, എംഡിഎസ്, എംവിഎസ്സി ആന്റ് എഎച്ച്, എംബിഎ, എംസിഎ എന്നീ കോഴ്സുകൾക്ക് (ബിആർക്, എംആർക് എന്നിവ കേന്ദ്ര സർക്കാർ എൻട്രസ് ജെഇഇ, ഗേറ്റ്, എൻ എ ടി എ മുഖേനയും എംബിഎയ്ക്ക് സിഎടി, എംഎടി, കെഎംഎടി എന്നീ എൻട്രൻസുകൾ മുഖേനയും എംസിഎ യ്ക്ക് എൽ ബി എസ്സ് സെന്റർ തിരുവനന്തപുരം നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും) 2024-25 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച ക്ഷേമ നിധി അംഗകളായ തൊഴിലാളികളുടെ മക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറത്തിൻ്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിൽ നിന്നും യൂണിയൻ ഓഫീസുകളിൽ നിന്നും ലഭിക്കും.

ഫോൺ: 0497 2705182 .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version