കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 31 നു മുൻപായി ക്ഷേമനിധി ബോർഡിൻ്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. യോഗ്യത പരീക്ഷക്ക് 70 ശതമാനം മാർക്കുള്ള കുട്ടികളുടെ അപേക്ഷകൾ മാത്രമേ സ്കോളർഷിപ്പിന് പരിഗണിക്കൂ.അപേക്ഷ ഫോറത്തിൻ്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിൽ നിന്നും യൂണിയൻ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0497 2705182.
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Image Slide 3
Image Slide 3